ഫിഫ ബെസ്റ്റ് 2023; പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്.
നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനം എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് 2023 ടോപ് ത്രീയിലെത്തിച്ചിരിക്കുന്നത്.
ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ് എ കപ്പും മഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുത്ത പ്രകടനമാണ് ഏർലിങ് ഹാളണ്ടിനെ ടോപ് ത്രീയിലെത്തിച്ചത്. പിഎസ്‌ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയാണ് എംബാപ്പെ ടോപ് ത്രീയിൽ ഇടം നേടിയത്.
2023 ലെ ഫിഫ ബെസ്റ്റ് മികച്ച വനിതാ താരമാവാനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് സ്പാനിഷ് താരങ്ങളായ ഐതാന ബോൺമാത്തിയും ജെന്നി ഹെർമോസും കൊളംബിയയുടെ ലിൻഡ കയ്സീഡോയുമാണ്. ജനുവരി 15ന് ലണ്ടനിൽ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്കാരദാന ചടങ്ങ്.
Story Highlights: Lionel Messi, Kylian Mbappe, Erling Haaland Nominated For FIFA Best player award 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here