Advertisement

മധ്യപ്രദേശിലെ 10 മാംസവില്‍പ്പന ശാലകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

December 16, 2023
Google News 2 minutes Read

അനധികൃതമായി മാംസ വില്‍പ്പന നടത്തിയതിന് മധ്യപ്രദേശിൽ പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉജ്ജയിനിലെ നടപടി. പകല്‍ സമയത്താണ് ഉജ്ജയിനിലെ കടകള്‍ അടച്ചുപൂട്ടുകയോ നടപടി നേരിടേണ്ടിവരികയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.(10 meat shops razed by bulldozers)

കൂടാതെ ബി.ജെ.പി. പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നീ മൂന്നുപേരുടെ വീടുകളാണ് പൊളിച്ചത്.

ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് റെയിന്‍. ഇയാളും മറ്റു ചില ആളുകളും ചേര്‍ന്ന് താക്കൂറിനെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. കേസില്‍ മറ്റു നാലു പേര്‍ക്കൊപ്പം റെയിനെയും അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

Story Highlights: 10 meat shops razed by bulldozers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here