Advertisement

നവകേരള സദസ്; തിരുവല്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

December 16, 2023
Google News 1 minute Read

നവകേരള സദസിന്റെ ഭാഗമായി ഇന്ന് തിരുവല്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത സ്തംഭനമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് അറിയിച്ചു.(Navakerala Sadas in Thiruvalla)

നവകേരള സദസ്സിൽ പങ്കെടുക്കാൻ കുറ്റൂർ പഞ്ചായത്തിൽ നിന്നും, തിരുവല്ല സൗത്ത് മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾ എസ് സി എസ് ജങ്ഷനിൽ ആളുകളെ ഇറക്കി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് വഴി ബൈപാസിലൂടെ വന്ന് തിരുമൂലപുരം സെൻ്റ് തോമസ്, എസ്എൻവി, ബാലികാമഠം സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.പരുമല, നിരണം, കടപ്ര, നെടുംബ്രം, പഞ്ചായത്തുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ മാവേലിക്കര റോഡിൽ കുരിശു കവലയ്ക്ക് സമീപം ആളെ ഇറക്കി എംജിഎം സ്കൂൾ ഗ്രൗണ്ടിലും.

കവിയൂർ, മഞ്ഞാടി, കറ്റോട് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് മുൻവശം ആളെ ഇറക്കി മുൻസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ്റ്റാൻ്റിൽ ആളിറങ്ങി എം സി റോഡിൻ്റെ ഇടതു വശം രാമൻഞ്ചിറ മുതൽ മുത്തൂർ വരെ എം സി റോഡിൻ്റെ ഇടതു വശത്തും, ചെറിയ വാഹനങ്ങൾ ആളുകളെ ഇറക്കി മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

ദൂരെ സ്ഥലങ്ങളിലേക്ക് കടന്നു പോകുന്ന വാഹനങ്ങൾ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ വഴി തിരിഞ്ഞ് പോകണം.എടത്വ, മാവേലിക്കര ഭാഗത്തു നിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവുംഭാഗത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം.എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർ ഇടിഞ്ഞില്ലത്തു നിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി യാത്ര തുടരണം.

പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തു നിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മനയ്ക്കച്ചിറയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂർ – മുത്തൂർ റോഡിലൂടെ പോകണമെന്നും പൊലീസ് അറിയിച്ചു.

Story Highlights: Navakerala Sadas in Thiruvalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here