Advertisement

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയും എംപിമാരുടെ സസ്‌പെന്‍ഷനും തമ്മില്‍ ബന്ധമില്ല; സ്പീക്കര്‍ ഓംബിര്‍ള

December 16, 2023
Google News 3 minutes Read
No connection between parliament security breach and MP's suspension

പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയും എംപിമാരുടെ സസ്‌പെന്‍ഷനും തമ്മില്‍ ബന്ധമില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ‘ബഹുമാനപ്പെട്ട അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ സഭയുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കലിന്റെ ഭാഗമാണ്. സഭയ്ക്ക് ഉള്ളിലേക്ക് പ്ലക്കാര്‍ഡുകളുമായി വരുന്നത് അനുവദിക്കില്ലെന്ന് പുതിയ പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ തന്നെ തീരുമാനിച്ചതാണ്. സഭാ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതും ഇത്തരത്തില്‍ അനുവദിക്കാനാകില്ല. അതിന്റെ ഭാഗം മാത്രമാണ് സസ്‌പെന്‍ഷന്‍. അല്ലാതെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി സസ്‌പെന്‍ഷന് യാതൊരു ബന്ധവുമില്ല’. സ്പീക്കര്‍ എംപിമാര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു.(No connection between parliament security breach and MP’s suspension)

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈകാതെ തന്നെ സഭയുമായി പങ്കിടുമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ സമിതിയെ കൂടാതെ പാര്‍ലമെന്റിലെ സുരക്ഷയുടെ വിവിധ വശങ്ങളെ കുറിച്ച് അവലോകനം ചെയ്യാനും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയും ചെയ്യുമെന്ന് ഓം ബിര്‍ള കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്ക് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാര്‍ലമെന്റില്‍ കയറി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also : പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മന്ത്രി അമിത് ഷാ; പ്രതിപക്ഷത്തിന് വിമര്‍ശനം

അതേസമയം പാര്‍ലമെന്റിലുണ്ടായ അക്രമം സുരക്ഷാ വീഴ്ചയാണെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ അധികാരപരിധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് പാര്‍ലമെന്റിന് പുറത്ത് അമിത് ഷാ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

Story Highlights: No connection between parliament security breach and MP’s suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here