Advertisement

കൊടൈക്കനാലിൽ ലഹരിവിൽപ്പന; ഏഴ് മലയാളി യുവാക്കൾ പിടിയിൽ

December 16, 2023
Google News 2 minutes Read
Sale of drugs in Kodaikanal Seven Malayali youths arrested

കൊടൈക്കനാലിൽ ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികള്‍, 50 ഗ്രാം മാജിക് മഷ്‌റൂം എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായ എല്ലാവരും. അനീസ് ഖാന്‍, ആന്‍സ് ജോസ്, ജെയ്‌സണ്‍, ജോണ്‍, ഡൊമിനിക് പീറ്റര്‍, അഖില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയിലായത്. കൊടൈക്കനാലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നത് ഈ യുവാക്കളാണെന്നാണ് പൊലീസ് പറയുന്നത്. ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ക്വാട്ടേജ് സൗകര്യം നൽകുന്നതും ഇവരാണ്.

Story Highlights: Sale of drugs in Kodaikanal Seven Malayali youths arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here