ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ഛത്തീസ്ഗഡിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ സുക്മ ജില്ലയിൽ ഏറ്റുമുട്ടൽ. നക്സലുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഒരു കോൺസ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജഗർഗുണ്ട മേഖലയിൽ രാവിലെയാണ് സംഭവം. സിആർപിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലേക്ക് പോയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടക്കുന്നതിനിടെയാണ് സിആർപിഎഫ് ടീമും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
വെടിവെപ്പിൽ സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡി വീരമൃത്യു വരിക്കുകയും കോൺസ്റ്റബിൾ രാമുവിന് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കായി രാമുവിനെ ഹെലികോപ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാല് പ്രതികളെ സമീപ പ്രദേശത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സിആർപിഎഫിന്റെ കോബ്ര യൂണിറ്റും ലോക്കൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.
Story Highlights: CRPF official killed another injured in encounter with Naxals in Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here