500 ടെസ്റ്റ് വിക്കറ്റുകൾ; ചരിത്ര നേട്ടം സ്വന്തമാക്കി നഥാന്‍ ലിയോണ്‍

500 ടെസ്റ്റ് വിക്കറ്റുകളില്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസ് താരം നഥാന്‍ ലിയോണ്‍. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം ഏഴ് ബൗളര്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് സ്പിന്നറാണ് നഥാന്‍ ലിയോണ്‍.(Nathan Lyon in Historic Achievement)
500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനുമായി മാറിയിരിക്കുകയാണ് താരം. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താന്റെ ഫഹീം അഷ്‌റഫിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നേട്ടം സ്വന്തമാക്കിയത്.
എന്നാൽ വിക്കറ്റ് നേട്ടത്തിലും തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റായി കണക്കാക്കപ്പെടുന്ന ലിയോണ്‍ പാകിസ്താനെതിരെ ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് പ്രതികരിച്ചത്.
36 കാരനായ തന്റെ വിരമിക്കലിന് ഒരു സമയപരിധി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നില്ല, കൂടാതെ ബൂട്ട് തൂക്കുന്നതിന് മുമ്പ് ഇന്ത്യയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പരകള്‍ നേടണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
എനിക്ക് കഴിയുന്നിടത്തോളം ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല, ഇംഗ്ലണ്ടിലും വിജയിച്ചിട്ടില്ല. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ട് സ്ഥലങ്ങളാണിവ. അതിനാല്‍ ക്രിക്കറ്റില്‍ തുടരാനുള്ള ഒരു ആവേശം അവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നു- നഥാന്‍ ലിയോണ്‍ പറഞ്ഞു.
Story Highlights: Nathan Lyon in Historic Achievement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here