Advertisement

ഗവർണർ ആർഎസ്എസ് നിർദേശം അനുസരിച്ച് പെരുമാറുന്നു; മുഖ്യമന്ത്രി

December 17, 2023
Google News 2 minutes Read
Governor Arif Mohammed Khan against Pinarayi vijayan in sign bills

ഗവർണർ ആർഎസ്എസ് നിർദേശം അനുസരിച്ച് പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടി പ്രതിഷേധങ്ങൾ വിളിച്ചുവരുത്തുന്നു.ഗവർണർ എന്തൊക്കെയോ പറയുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല.(Pinarayi Vijayan Against Arif mohammad khan)

പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. ​ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ​ഗണമാനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പിൻമാറുകയായിരുന്നു. കരിങ്കൊടി പ്രതിഷേധക്കാരെ തിരികെ കൈവീശുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഗൺമാനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി ഗവർണർ നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ​ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Pinarayi Vijayan Against Arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here