Advertisement

യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന് അശ്ലീല ദൃശ്യങ്ങൾ അയച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

December 17, 2023
0 minutes Read
sending obscene videos to Aritha Babu; shameer arrested

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈൽ ഫോൺ വഴി വീഡിയോ കോൾ വിളിക്കുകയും അശ്ലീല ദൃശ്യങ്ങൾ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി വീഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസിൽ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ ഷമീറിനെയാണ് (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന പ്രതിയെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതി ഷമീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top