ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്ത് വീണ്ടും കരിങ്കൊടി പ്രതിഷേധം; കോഴിക്കോട് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഗവര്‍ണര്‍

എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കും കോഴിക്കോട്ടെ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തെത്തി. കോഴിക്കോട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരത്തെത്തിയ ഗവര്‍ണര്‍ക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. രാജ്ഭവനിലേക്കുള്ള യാത്രാമധ്യേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. (Governor Arif Muhammed Khan returned to Thiruvananthapuram amid SFI protest)
മാധ്യമങ്ങള്‍ക്ക് നേരെ ഗവര്‍ണര്‍ വീണ്ടും പൊട്ടിത്തെറിക്കുന്ന സ്ഥിതിയുണ്ടായി. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നത് മാധ്യമങ്ങളുടെ ഭാഗമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. കേരളത്തില്‍ ബിജെപി പ്രധാനശക്തിയാണോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നു. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നും വസ്തുതകള്‍ ഇല്ലാതാക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
Read Also : ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
തിരുവനന്തപുരം ജനറല്‍ ആശുപത്രി, എകെജി സെന്റര്‍, പാളയം എന്നിവിടങ്ങളില്‍ വച്ച് ഗവര്‍ണര്‍ക്കുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്ലക്കാര്‍ഡുകളും കരിങ്കൊടികളും ഉയര്‍ത്തിയാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്.
Story Highlights: Governor Arif Muhammed Khan returned to Thiruvananthapuram amid SFI protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here