Advertisement

‘കലാപമുണ്ടാക്കുക ലക്ഷ്യം വെച്ച് കമന്റിട്ടു’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ എം.എസ് ഗോപീകൃഷ്ണനെതിരെ പരാതിയുമായി ഗ്രാമ പഞ്ചായത്ത് അംഗം

December 18, 2023
Google News 1 minute Read
kummil shameer filed a complaint against Chief Minister's security officer Gopikrishnan MS

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഗ്രാമ പഞ്ചായത്ത് അംഗം. ഫെയ്സ്ബുക്കിലൂടെ ഭീഷണി കമന്റിട്ട ഗോപികൃഷ്ണൻ എം.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയത്. നാട്ടിലെ പൊതു സമാധാനം തകർക്കുകയും കലാപം ഉണ്ടാക്കുകയും ലക്ഷ്യം വെച്ച് കമന്റിട്ടു എന്നാണ് പരാതി. ഗ്രാമ പഞ്ചായത്ത് അംഗമായ കുമ്മിൾ ഷമീർ ആണ് പരാതി നൽകിയത്.

നിയമസഭാ സമിതി, ഡിജിപി, പൊലീസ് കംപ്ലൈന്റ് അതോറിറ്റി എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. ഐ.പി.സി 504, 153 , 153 A എന്നീ വകുപ്പുകൾ ചുമത്തണം എന്നാണ് കുമ്മിൾ ഷമീറിന്റെ ആവശ്യം. വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൊല്ലം കടയ്ക്കലിൽ നവ കേരള സദസിൻ്റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ഇന്നലെ കമന്റിട്ടത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിനുതാഴെ കടയ്ക്കലെത്തുമ്പോള്‍ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ പൊലീസുദ്യോഗസ്ഥന്റെ കമന്റ്. കമന്റിന് താഴെയുള്ള തുടര്‍ കമന്റുകളില്‍ അസഭ്യ ഉള്ളടക്കങ്ങളാണുള്ളത്. നവകേരള സദസ്സുമായ ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വാഹനം തടയുന്നവരെ സുരക്ഷാഉദ്യോഗസ്ഥർ അടിച്ചോടിക്കുന്നതും വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് ഗോപികൃഷ്ണൻ എം.എസ് കമന്റിട്ടത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here