Advertisement

കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ കറുത്ത ബാനറുകളുമായി SFI

December 18, 2023
2 minutes Read

ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ SFI കറുത്ത ബാനർ സ്ഥാപിച്ചു.(More SFI Banners in Universities against Governor)

ഗവർണർക്കെതിരെ വിവിധയിടങ്ങളിലാണ് ബാനറുകൾ സ്ഥാപിച്ചത്. ചേർത്തല എസ് എൻ കോളജിലും ആലപ്പുഴ എസ് ഡി കോളജിലും ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചു. കാലടി സർവകലാശാലയിലും പന്തളം എൻഎസ്എസ് കോളജിലും ബാനറുകൾ രൂപപ്പെട്ടു.

ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ‘ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്.

വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ.

Story Highlights: More SFI Banners in Universities against Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top