Advertisement

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌; 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം

December 20, 2023
Google News 1 minute Read
Cabinet decisions 18_10_2023

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്‌. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. ഗവർണർ വിഷയത്തിൽ കേന്ദ്രസർക്കാരിന് ഉടൻ കത്ത് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക് കടക്കും. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും.

രാവിലെ ഒൻപതിന് കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭായോഗത്തോടെയാവും ഇന്ന് സദസ് ആരംഭിക്കുക. തുടർന്ന് പകൽ 11 ന് ഇരവിപുരം മണ്ഡലത്തിൽ കന്റോൺമെന്റ് മൈതാനത്ത് സദസെത്തും. ശേഷം ഉച്ചതിരിഞ്ഞു 3 മണിക്ക് കടക്കൽ മണ്ഡലവും വൈകിട്ട് 4 ന് ചാത്തന്നൂർ മണ്ഡലവും കടന്നു വർക്കലയിൽ സമാപിക്കും.

Story Highlights : Cabinet Meeting Approved Health Department Vaccancies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here