Advertisement

‘ഇത്തരം വേദികള്‍ ജനങ്ങള്‍ക്കുവേണ്ടി’; നവകേരള സദസില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്

December 21, 2023
Google News 2 minutes Read
Congress leader MS Binu attends Navakerala sadas

ആറ്റിങ്ങലിലെ നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാവും പങ്കെടുക്കും. തിരുവനന്തപുരം ഡി സി സി അംഗം എംഎസ് ബിനുവാണ് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നത്. നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് എംഎസ് ബിനു.(Congress leader MS Binu attends Navakerala sadas)

തന്റെ ഡിവിഷനിലെ ഒരു കുട്ടിയുടെ സര്‍ജറിക്ക് 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാണ് പ്രഭാത യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബിനുവിന്റെ പ്രഥമ പരിഗണന. ബഡ്ജറ്റ് ഇതിനോടകം വകയിരുത്തിയിട്ടുള്ള നെടുമങ്ങാട് നാലുവരി പാത വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ട് വീണ്ടും പുനഃസ്ഥാപിക്കണമെന്നും ബിനു പറയുന്നു.

പ്രതിപക്ഷം നവകേരള സദസ് പാടെ ബഹിഷ്‌കരിച്ചിരിക്കുന്നുവെന്ന ചോദ്യത്തോട്, ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരം ജനകീയ സദസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബിനുവിന്റെ പ്രതികരണം.

Read Also : പിങ്ക് പൊലീസ് വാഹനം അടിച്ച് തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും 15 പേർക്കെതിരെ കേസ്; ചുമത്തിയത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ

‘ജനങ്ങളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ വേദി ഉപയോഗപ്രദമാകും. ഒപ്പം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും നവകേരള സദസ് സഹായിക്കും. നല്ലൊരു വേദിയാണിത്.’ നവകേരള പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തനിക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങളുടെ ആവശ്യമാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും എംഎസ് ബിനു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Congress leader MS Binu attends Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here