Advertisement

കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്, ഏമാന്റെ കുറിപ്പടി കൊണ്ട് ഹൽവ കഴിച്ച് കടപ്പുറത്തെ കാറ്റും കൊണ്ടിരിക്കൂ; പി എം ആർഷോ

December 21, 2023
Google News 2 minutes Read

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്ന് ആർഷോ പറഞ്ഞു. (PM Arsho Against Calicut University Senate Meeting)

സെനറ്റ് യോഗത്തിനെത്തിയവരെ വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സർവകലാശാല സെനറ്റിലേക്ക് 18 പേരെയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്

‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാൻ ഇത് നിങ്ങൾ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാൻ ശാഖയിൽ നിന്ന് ഏമാൻ സീൽ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവിൽ ചെന്നാൽ നല്ല ഹൽവ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാം

Story Highlights: PM Arsho Against Calicut University Senate Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here