പത്തനംതിട്ടയിൽ എബിവിപി പ്രവർത്തന്റെ വീട് അടിച്ചു തകർത്തു; പിന്നിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം
പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശ്രീനാഥ് എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ പ്രതിയാണ് ശ്രീനാഥ്. ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി ആരോപിച്ചു.
എൻഎസ്എസ് കോളേജിൽ നടന്നത് ക്രൂരമായ മർദ്ദനമാണ്. വിദ്യാർത്ഥികൾ വടികളുമായി പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു. എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഇന്നലെ പരുക്കേറ്റത് ആറോളം വിദ്യാർത്ഥികൾക്കാണ്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനായ, അംഗപരിമിതനായ വിദ്യാർഥിക്കും മർദ്ദനമേറ്റു.
Story Highlights: abvp house attacked pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here