കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; കാറിലുള്ളവരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്; ഒരാളുടെ നില ഗുരുതരം
കോന്നി ഇളകൊള്ളൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങള്‍ തകര്‍ന്ന് തരിപ്പണമായ നിലയിലാണുള്ളത്. (car of Sabarimala pilgrims collided with a lorry in Konni)
അഞ്ചുപേരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് ഇവര്‍ മടങ്ങുകയായിരുന്നു. കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിക്കുകയും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. ഭക്തര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Story Highlights: car of Sabarimala pilgrims collided with a lorry in Konni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here