ഡി.ജി.പി ഓഫീസ് മാർച്ച്; കെ. സുധാകരൻ ഒന്നാംപ്രതി, വി.ഡി സതീശൻ, കെ. മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതികൾ

കെ.പി.സി.സി സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാർച്ചിൽ കെ പി സി സി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. വി.ഡി സതീശൻ, കെ മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതികളാണ്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിന്‍റെ പേരില്‍ കേരള പൊലീസിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ലോക്‌സഭ സ്‌പീക്കറോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കെ സുധാകരന്‍ എം.പി കെ പി സി സി സംഘടിപ്പിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെ തന്‍റെയും സഹ എം.പിമാരുടെയും ജീവന്‍ അപായപ്പെടുത്തുന്ന തരത്തില്‍ പൊലീസ് അതിക്രമം കാട്ടിയെന്നാണ് ലോക്‌സഭ സ്‌പീക്കര്‍ക്ക് അയച്ച കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയതെന്നും സുധാകരൻ കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം കെ സുധാകരന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നായിരുന്നു സുധാകരന്റെ ആക്ഷേപം.
ശശി തരൂരും അവകാശ ലംഘനം ചൂണ്ടിക്കാട്ടി ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ്. നേതാക്കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് കേട്ടു കേള്‍വിയില്ലാത്ത നടപടിയാണ്. ശക്തമായ പ്രതിഷേധം ഡി ജി പിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താമെന്ന് ഡി ജി പി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here