Advertisement

SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP

December 24, 2023
Google News 2 minutes Read
SFI Leader- Mount Zion Law College

മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർ‍ദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര്​ വിളിച്ച്​ ആക്ഷേപിച്ചെന്ന് പറഞ്ഞാണ്​ കേസെടുത്തത്​. എസ്.എസ്. ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.

വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം പെരുനാട്​ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്​.ഐ ബ്ലോക്ക്​ സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്​.എഫ്​.ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ്​ തയാറായിരുന്നില്ല. കെ.എസ്​.യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്​ ആറന്മുള പൊലീസ്​ കേസെടുത്തത്​. ഇതിന്​ പിന്നാലെയാണ്​ മർദനത്തിനിരയായ മൂന്നാംവർഷ വിദ്യാർഥിനിക്കെതിരെയും കേസെടുത്തിരിക്കുന്നത്​.

Read Also : എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ വിദ്യാർഥിനിക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ മൂക്കിന്​ സാരമായ പരിക്കേറ്റിരുന്നു. പ്രിൻസിപ്പലിനെതിരെ കോളജിൽ അടുത്തി​ടെ നടന്ന സമരത്തിൽ എല്ലാ വിദ്യാർഥി സംഘടനകളും ഒന്നിച്ചായിരുന്നു. പിന്നീട്​ എസ്​.എഫ്​.ഐ നേതാക്കൾ അറ്റൻഡൻസ്​ പ്രശ്നം മറികടന്ന്​ പരീക്ഷ എഴുതി. സമരത്തിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക്​ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇത്​ തർക്കത്തിനിടയാക്കി​. തുടർന്ന് ​വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച്​ തകർക്കുകയും ദേഹത്തുപിടിച്ച്​ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി നൽകിയിരുന്നു.

Story Highlights: DGP seeks report on case against the student who was assaulted by the SFI Leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here