Advertisement

പൂരം പ്രതിസന്ധി; സർക്കാർ വിളിച്ച യോഗത്തിൽ തീരുമാനമായില്ല; സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

December 24, 2023
Google News 2 minutes Read
Thrissur pooram

തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടകത്തർക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാൻ സർക്കാർ വിളിച്ച യോ​ഗത്തിൽ‌ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ പൂരത്തെ തടസപ്പെടുത്തുന്ന ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആശങ്ക വേണ്ടെന്നും തൃശൂർ പൂരം വിജയപ്പിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പൂരം വിജയിപ്പിക്കുന്നതിനായി സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദേവസ്വം ബോർഡുകളുടെ അഭിപ്രായങ്ങൾ പൂർണമായി കേട്ടു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യതയോടുകൂടി കാര്യങ്ങളെ കണ്ട് പൂരം നടത്താൻ കഴിയുംവിധം ഒരു നിലപാട് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പരിഹാരം കാണുമെന്നും പൂരം നടത്താൻ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയത്തിൽ ഒരു തീരുമാനത്തിലേക്ക് പോകുന്നത് ​ഗുണകരമല്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഏത് സാഹചര്യത്തിലും അതി​ഗംഭീരമായി പൂരം നടത്തുമെന്നും അതിന് ബന്ധപ്പെട്ടവർക്ക് കഴിയാവുന്നവിധത്തിലുള്ള സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights: No final decision in meeting called by government to resolve rent dispute of Thrissur Pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here