Advertisement

സ്വർണക്കടത്ത് സംഘവുമായി ബന്ധം; പെരുമ്പടപ്പ് എസ്ഐക്ക് സസ്പെൻഷൻ

December 24, 2023
Google News 2 minutes Read
SI was suspended for his links with gold smuggling syndicates

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

സ്വർണക്കടത്ത് സംഘങ്ങളുമായി ശ്രീജിത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ശ്രീജിത്ത് സംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തി. ശ്രീജിത്തിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

Story Highlights: SI was suspended for his links with gold smuggling syndicates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here