ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചാലക്കുടി, കാടുക്കുറ്റിയിലാണ് സംഭവം. കാടുക്കുറ്റി സ്വദേശി മെൽവിൻ(33) ആണ് മരിച്ചത്. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെൽവിൻ. അർധരാത്രിയോടെയാണ് അപകടമുണ്ടായത്.(Accidents in Christmas Day)
അതേസമയം, ചാലക്കുടി മേലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമാണ് അപകടം ഉണ്ടായ്ത്. ചാലക്കുടി വി ആർ പുരം ഉറുമ്പൻ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. കുന്നപ്പിള്ളിയിൽ സുഹൃത്തിന്റെ വീട്ടിൽ ഉത്സവം കഴിഞ്ഞ് തിരിച്ച വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: Accidents in Christmas Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here