‘മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ യെച്ചൂരി ഡൽഹിയിൽ സമരം ചെയ്യുന്നു, ഇവിടെ കേസെടുക്കുന്നു’; കെ.പി.എ മജീദ്

ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരായ കേസ് നിർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് മുസ്ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ സീതാറം യെച്ചൂരി ഡൽഹിയിൽ സമരം ചെയ്യുന്നു,അവർ കേരളത്തിൽ ഭരിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭയപ്പെടുത്തി ഒതുക്കുക എന്നുള്ളതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കാരിന്റെ നടപടി മെച്ചപ്പെടുത്തണമെങ്കിലും വിമർശനം ഉണ്ടാകണം. ഓരോ മാധ്യമങ്ങളും വിമർശിക്കണം, അതിൽ ശരി ഉണ്ടെങ്കിൽ അംഗീകരിക്കുക, ഇല്ലെങ്കിൽ തിരസ്കരിക്കുക അല്ലാതെ കേസെടുത്ത് മാധ്യമ പ്രവർത്തനത്തെ നിയന്ത്രിക്കുക എന്നത് അംഗീകരിക്കാനവാത്തതാണെന്ന് കെപിഎ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: K P A Majeed about Case Against Vineetha V G
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here