കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യൻ റെയിൽവേ; ആദ്യ സർവീസ് അയോദ്ധ്യയിൽ നിന്നും

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്.(Railways with Amrit Bharat Express at low fare)
ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിൽ ഓടുമ്പോൾ രണ്ടാമത്തേത് മാൾഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. രാജധാനി, ശതാബ്ദി ട്രെയിനുകൾക്ക് സമാനമായി മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിലാണ് സർവീസ് നടത്തുക.
രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങൾക്കും ആധുനിക ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എൽഎച്ച്ബി മോഡലിലാണ് ബോഗികൾ ഒരുക്കിയിരിക്കുന്നത്.
22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ട്.
Story Highlights: Railways with Amrit Bharat Express at low fare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here