Advertisement

“ഒരുപാട് പ്രതിബന്ധങ്ങളുണ്ടായി, വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടം”; അഹമ്മദ് ദേവര്‍കോവില്‍

December 25, 2023
Google News 2 minutes Read

ഒരുപാട് പ്രതിബന്ധങ്ങളുണ്ടായി എന്നാൽ വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമേന്ന് മുൻ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.(Someone Tried to Remove From Ministerial Post)

ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് പ്രതികരിച്ചു. പുറത്താക്കപ്പെട്ടവർക്ക് ഒഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ പാർട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം. പുറത്താക്കിയവരുമായി ചർച്ചയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Someone Tried to Remove From Ministerial Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here