Advertisement

‘ഏതാനും ഭീകരർക്ക് കശ്മീർ ജനതയെ ഭയപ്പെടുത്താനാകില്ല’: ലഫ്.ഗവർണർ മനോജ് സിൻഹ

December 26, 2023
2 minutes Read
Just 20-25 terrorists can't scare people of J-K: LG Manoj Sinha

കേവലം ചില ഭീകരർക്ക് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഇത്തരം അരാജകവാദികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച് ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് മനോജ് സിൻഹയുടെ പ്രതികരണം.

‘ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെറും 20 മുതൽ 25 തീവ്രവാദികൾക്ക് കശ്മീരികളെ ഭയപ്പെടുത്താനാവില്ല. ഇത്തരക്കാർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ് രാജ്യം. ഈ അരാജകവാദികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്’- ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ലഫ്.ഗവർണർ പറഞ്ഞു.

ഭീകരവാദവും അതിനെ പിന്തുണയ്ക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഉന്മൂലനം ചെയ്യപ്പെടണമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കേന്ദ്രഭരണ പ്രദേശം മുന്നേറുകയാണെന്നും അവകാശപ്പെട്ടു.

Story Highlights: Just 20-25 terrorists can’t scare people of J-K: LG Manoj Sinha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top