Advertisement

കെഎസ്‌യു നേതാക്കളെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി തള്ളിയത് ധിക്കാരത്തിന് കിട്ടിയ മറുപടി: അലോഷ്യസ് സേവ്യര്‍

December 26, 2023
Google News 3 minutes Read
KSU president Aloshious Xavier slams SFI and Kerala government

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത് സര്‍ക്കാരിന്റെയും പോലീസിന്റെയും ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ലഭിച്ച മറുപടി എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ബോധപൂര്‍വ്വം സമരത്തെ അടിച്ചമര്‍ത്തിയത് പോലീസാണെന്ന് അലോഷ്യസ് പറഞ്ഞു. ജനാധിപത്യപരമായുള്ള പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കാന്‍ ഗൂഡാലോചന നടത്തുന്നത് സര്‍ക്കാരും പൊലീസുമാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. (KSU president aloshious xavier slams SFI and Kerala government)

അനീതികള്‍ക്കെതിരെ നിര്‍ഭയം പോരാട്ടം തുടരുമെന്നും കേരളാ പോലീസ് ഭരണവിലാസം സംഘമായി അധ:പതിച്ചുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

രാഷ്ട്രപിതാവിനെ അപമാനിച്ച എസ്.എഫ്.ഐ ആലുവാ ഏരിയാ കമ്മിറ്റി അംഗം അദീന്‍ നാസറിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു. അദീനെതിരെ സംഘടനാപരമായും നിയമപരവുമായും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയെ അപമാനിക്കാനുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എസ്.എഫ്.ഐ ഏറ്റെടുത്തോ എന്ന് സംസ്ഥാന നേതൃത്വംവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുക്കുകയും, എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്നുമുള്ള പരിഹാസവും ഗൗരവതരമാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം. വിദ്യാര്‍ത്ഥി മനസ്സുകളില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ട എസ്.എഫ്.ഐ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: KSU president Aloshious Xavier slams SFI and Kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here