ഷൂ ഏറ് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്; പക്ഷേ കുറ്റപത്രത്തിൽ പേരുകളില്ല

ഷൂ ഏറ് കേസിൽ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചു എന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് കുറുപ്പംപടി പോലീസ്. കോടതി കേസെടുക്കാൻ പറഞ്ഞിട്ടും അവര് കേസെടുത്തിരുന്നില്ല. പിന്നാലെ ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ( kuruppampadi police takes case against cm security officials )
ജാമ്യമില്ലാ വകുപ്പ് പ്രകാരം തന്നെയാണ് കേസെടുത്തിരിക്കുന്നതെങ്കിലും പൊലീസുകാരുടെ പേരുകൾ കുറുപ്പംപടി പൊലീസിന്റെ എഫ്‌ഐആറിൽ ഇല്ല. പൊലീസ് ഓഫീസേഴ്‌സ് എന്ന് മാത്രമാണ് കുറ്റപത്രത്തിൽ നൽകിയിരിക്കുന്നത്.
പരാതിക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരടക്കമാണ് പരാതി നൽകിയതെങ്കിലും കുറ്റപത്രത്തിൽ പേര് നൽകിയിട്ടില്ല എന്നത് വിചിത്ര നടപടിയാണ്. കേസിൽ നാല് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും, പ്രതികൾ ആരെന്ന് തിരിച്ചറിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്.
Story Highlights: kuruppampadi police takes case against cm security officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here