Advertisement

‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രിയിലാണെന്ന് രഞ്ജിനി ഹരിദാസ്

December 26, 2023
Google News 2 minutes Read

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.(Ranjini Haridas Admitted in Hospital)

നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവ​ഗണിക്കുകയായിരുന്നു.

കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾസഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.

ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ​ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.ക്രിസ്മസ് ആഘോഷങ്ങൾ സംഭവബഹുലമായിരുന്നു.

എന്നാൽ ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Story Highlights: Ranjini Haridas Admitted in Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here