Advertisement

‘2018ൽ കോട്ടയം മെഡിക്കൽ കോളജിലാണ് പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്’; 5 വർഷം പിന്നിട്ടു, നന്ദിയറിയിച്ച് മന്ത്രി വി എൻ വാസവൻ

December 26, 2023
Google News 2 minutes Read

2018 ൽ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. മാതൃകാപരമായ പ്രവർത്തിക്കായി പൊതിച്ചോറ് തരുന്ന കോട്ടയത്തെ നാട്ടുകാരോട് അദ്ദേഹം നന്ദിയറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കുറിച്ചത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നപ്പോൾ ‘അഭയ’മായിരുന്നു ഭക്ഷണം നൽകിയിരുന്നതെന്നും മന്ത്രി കുറിച്ചു.(VN Vasavan about Dyfi Pothichor)

ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഇത് ഏറെ ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളജിൽ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നതായും മന്ത്രി പറഞ്ഞു.

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്

2018 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്. ഈ വർഷത്തോടെ അഞ്ചുവർഷം പൂർത്തീകരിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നപ്പോൾ ‘അഭയ’മായിരുന്നു ഭക്ഷണം നൽകിയിരുന്നത്. അന്നും ഭക്ഷണ വിതരണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പ്രിയ സഖാക്കളായിരുന്നു മുൻ നിരയിൽ. ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് ഡിവൈഎഫ്ഐ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഏറെ ആശ്വാസകരമാണിത്. ഇന്ന് മെഡിക്കൽ കോളേജിൽ എത്തി അവരോടൊപ്പം കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു.
പൊതിച്ചോറ് വിതരണത്തിന് നേതൃത്വം വഹിക്കുന്ന ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി മുതൽ യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരുടെയും ടീം വർക്കിന് അഭിനന്ദനങ്ങൾ. കൂടാതെ ഈ മാതൃകാപരമായ പ്രവർത്തിക്കായി പൊതിച്ചോറ് തരുന്ന കോട്ടയത്തെ നല്ലവരായ നാട്ടുകാരോട് എൻറെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Story Highlights: VN Vasavan about Dyfi Pothichor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here