ഹാർദിക് പാണ്ഡ്യ അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ കളിക്കില്ല, ഐപിഎലിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കും
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് അഫ്ഗാനിസ്താനെതിരായ ടി-20 പരമ്പര നഷ്ടമാവും. ലോകകപ്പിനിടെ കണ്ണങ്കാലിനേറ്റ പരുക്കാണ് ഹാർദിക്കിനു തിരിച്ചടിയായത്. അടുത്ത വർഷം ജനുവരിയിലാണ് അഫ്ഗാനിസ്താനെതിരെ ഇന്ത്യൻ ടീം ടി-20 മത്സരങ്ങൾ കളിക്കുന്നത്. 2024 ഐപിഎലിനു മുന്നോടിയായി താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ട്.
വരുന്ന സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനാണ് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ക്യാഷ് ഡീലിൽ മുംബൈയിലെത്തിയ പാണ്ഡ്യയെ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനാക്കിയതിൽ രൂക്ഷ വിമർശനങ്ങളുയർന്നിരുന്നു.
Story Highlights: hardik pandya injury fitness ipl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here