Advertisement

‘എംഫിൽ അംഗീകാരമില്ലാത്ത ബിരുദം’: സർവകലാശാലകളോട് യു.ജി.സി

December 27, 2023
Google News 2 minutes Read
MPhil not recognised degree: UGC to universities

എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണമെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫിൽ കോഴ്സിൽ പ്രവേശനം എടുക്കരുതെന്ന് വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നു’-ജോഷി പറഞ്ഞു.

Story Highlights: MPhil not recognised degree: UGC to universities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here