Advertisement

പടയപ്പയ്ക്ക് നേരെ പ്രകോപനവുമായി സഞ്ചാരികൾ; ജീപ്പ് ഇടിപ്പിക്കാൻ ശ്രമം

December 27, 2023
Google News 1 minute Read
Padayappa in munnar

വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനയെ പ്രകോപിപ്പിക്കാൻ സഞ്ചാരികളുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായി. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാൻ സഞ്ചാരികൾ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ജനവാസ മേഖലയായ ഇവിടെ മുൻപും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകൾ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാൻ ആയാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.

Story Highlights: Padayappa in munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here