ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ ജനറൽ സീറ്റുകളിൽ അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിരുന്നു.
Story Highlights: Saveera Parkash, first Hindu woman fighting Pakistan polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here