Advertisement

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

December 28, 2023
Google News 2 minutes Read
385 covid cases reported in kerala

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ( 385 covid cases reported in kerala )

രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.

ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 എണ്ണം ഗുജറാത്തിൽ നിന്നും 34 എണ്ണം കർണാടകയിൽ നിന്നുമാണ്. ഗോവ 14, മഹാരാഷ്ട്ര 9, കേരള 6, രാജസ്ഥാൻ 4, തമിഴ്‌നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് JN.1 കണക്കുകൾ.

Story Highlights: 385 covid cases reported in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here