Advertisement

വാളയാറിൽ വൻ കഞ്ചാവ് വേട്ട: 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

December 28, 2023
Google News 2 minutes Read
Big ganja hunt in Walayar: 2 arrested with 75 kg of ganja

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. വാളയാർ പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Story Highlights: Big ganja hunt in Walayar: 2 arrested with 75 kg of ganja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here