Advertisement

ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഇന്ന് കുറ്റപത്രം സമർപ്പിക്കും

December 28, 2023
2 minutes Read
chargesheet on harshina case to be submitted today

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് പന്തീരങ്കാവ് സ്വദേശിനി കെ.കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ( chargesheet on harshina case to be submitted today )

നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറായ സി.കെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്‌സുമാരായ മഞ്ജു, രഹന എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

നാലു പേരെ പ്രതി ചേർത്തുകൊണ്ട് കുന്ദമംഗലം കോടതിയിൽ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയും ചെയ്തു. റിപ്പോർട്ട് നൽകി മൂന്ന് മാസം കഴിയുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപി കുറ്റപത്രം സമർപ്പിക്കുന്നത്.

Story Highlights: chargesheet on harshina case to be submitted today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top