Advertisement

രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ; മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ലെന്ന് കെ സുരേന്ദ്രൻ

December 28, 2023
Google News 2 minutes Read

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ല. തൃശൂരിൽ സംഘടിപ്പിച്ച ബിജെപി നേതൃയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Surendran on Ayodhya Ram Temple Event)

കോടിക്കണക്കിന് വിശ്വാസങ്ങളെ മാനിക്കാൻ തയ്യാറാവാത്ത കോൺഗ്രസിന് കനത്ത വില നൽകേണ്ടി വരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ സ്നേഹ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. കേരളത്തിലെ ഇടതുപക്ഷം ഉണ്ടാക്കിയ സംഭവ വികാസങ്ങൾ നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ സ്പർശമേൽക്കാതെ കേരളത്തിന് ഇനി മുന്നോ‌ട്ട് പോകാൻ സാധിക്കില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പൊതു ജനങ്ങളാണ് അദ്ദേഹത്തെ തൃശൂരിലേക്ക് സ്വീകരിക്കുന്നത്.ശബരിമലയിൽ ഭക്തരോട് സംസ്ഥാന സർക്കാർ ചെയ്തത് കൊടും ക്രൂരതയാണ്. ലോകത്തെവിടെയും നടക്കാത്തതാണ് കേരളത്തിൽ നടന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആരാധനലായങ്ങൾ എങ്ങനെയാണെന്ന് പിണറായി കണ്ട് പഠിക്കണം.ഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ അനീതിക്കെതിരെ ബിജെപിക്ക് കടുത്ത അമർഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran on Ayodhya Ram Temple Event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here