സഞ്ചാരികളേ ഇതിലേ ഇതിലേ….. പറന്നുനടന്ന് നാടുചുറ്റാം ഹെലിടൂറിസത്തിലൂടെ

കേരള ടൂറിസം മേഖല ഒരു പടി കൂടി മുന്നോട്ട് കുതിക്കുകയാണ് ഹെലിടൂറിസത്തിലൂടെ. ഹെലികോപ്റ്റര്‍ ടൂറിസം സര്‍വ്വീസ് അഥവാ ഹെലിടൂറിസം എന്ന പുത്തന്‍ ആശയത്തിന് ഈ മാസം തന്നെ തുടക്കം കുറിക്കാനൊരുങ്ങുന്നു വിനോദസഞ്ചാര വകുപ്പ്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് ഈ മാസം 30 ന് നെടുമ്പാശേരി സിയാലില്‍ വെച്ച് തുടക്കമിടും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കാന്‍ ഹെലിടൂറിസം പദ്ധതി വിനോദസഞ്ചാരികളെ പ്രാപ്തരാക്കുമെന്ന വിലയിരുത്തലിലാണ് വകുപ്പ്.
വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവിക്കാന്‍ ഹെലിടൂറിസത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഈ പദ്ധതി അവസരമൊരുക്കും.
Read Also : ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ മന്ത്രി റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ
‘ലോകമാനമുള്ള വിനോദസഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസൃതമായി പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലെത്താനുള്ള ശ്രമത്തിലാണ് കേരള ടൂറിസം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ ഈ ഉത്പന്നങ്ങള്‍ക്കെല്ലാം തന്നെ സാധിച്ചിട്ടുണ്ട്. ഇവയില്‍ ഒടുവിലത്തേതാണ് ഹെലിടൂറിസം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ടൊരു സഞ്ചാര അനുഭവം ഹെലിടൂറിസത്തിലൂടെ സാധ്യമാകുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
Story Highlights: PA Mohammad Riyas introduced helicopter service tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here