‘ഹരിയാനയിൽ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേർന്ന് ഭൂമി വാങ്ങി’; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും
![Priyanka Gandhi's name in ED's charge sheet in money laundering case](https://www.twentyfournews.com/wp-content/uploads/2023/12/df-31.jpg?x52840)
സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയിൽ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേർന്ന് ഭൂമി വാങ്ങി എന്നും അത് കൂട്ടുപ്രതി സിസി തമ്പിക്ക് വിറ്റതായും ഇഡി. വസ്തു ഇടപാടിൽ സിസി തമ്പി നൽകിയത് കള്ളപ്പണം ആണെന്നും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.
സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേര് പരാമർശിച്ചത്. ഹരിയാനയിൽ ഒരു ഭൂമി പ്രിയങ്ക ഗാന്ധിയും റോബർട്ട് വാദ്രയും ചേർന്ന വാങ്ങിയതായും കള്ളപ്പണക്കേസിലെ കൂട്ടുപ്രതി സിസി തമ്പിക്ക് ഇതേ വസ്തു വിറ്റതായും ഇഡി കണ്ടെത്തി.
വസ്തു ഇടപാടിൽ കൈപ്പറ്റിയത് കള്ളപ്പണം ആണെന്നതാണ് ഇഡി പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വിശദീകരിച്ചത്. കേസിലെ കുറ്റപത്രത്തിൽ നേരത്തെ റോബർട്ട് വാദ്രയുടെ പേര് ഇഡി ഉൾപ്പെടുത്തിയിരുന്നു. റോബർട്ട് വാദ്രയും സിസി തമ്പിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് ഇഡി കോടതിയെ അറിയിച്ചത്.കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇഡിയും സിബിഐയും കേസിൽ അന്വേഷണം നടത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here