ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം; മലപ്പുറത്ത് 60 കാരൻ അറസ്റ്റിൽ

മലപ്പുറം കൊളത്തുരിൽ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.(Rape Attempt in Malappuram)
കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെൺകുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേർന്ന് ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയിൽ ഒരു സ്ഥലത്ത് വാഹനം നിർത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു.
ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പിന്നീട് കുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോൾ വിവരം അറിയിക്കുകയായിരുന്നു. ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതി നൽകുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തിൽ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
Story Highlights: Rape Attempt in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here