Advertisement

അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാംകിട പ്രവൃത്തിയാണ്; പ്രാപ്തി എലിസബത്തിനെതിരെ അഹാന

December 30, 2023
Google News 2 minutes Read
Ahaana Krishna against Prapti Elizabeth

നടിയും സോഷ്യൽ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷവിമർശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം.(Ahaana Krishna against Prapti Elizabeth)

ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാൻ. ഈ വിഷയത്തിൽ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങൾ കണ്ടോ? അഹാന ഇൻസ്റ്റ്ഗ്രാമിൽ ചോദിച്ചു.

അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് മുഖമില്ലാത്ത വ്യക്തികൾ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ മിഡിയ പേജുകളിൽ വന്ന് വെറുപ്പ് തുപ്പുകയാണ്. നിങ്ങൾ അവരെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു. നാണക്കേടാണിത്. ഷെയിം ഓൺ യു എലിസബത്ത്’. അഹാന കൃഷ്ണ കൂട്ടിച്ചേർത്തു.

Read Also : വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരേ ചെരുപ്പ് ഏറ്; രോഷത്തോടെ ആരാധകർ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രത്തിനൊപ്പമാണ് പ്രാപ്തി എലിസബത്ത് ഇൻസ്റ്റ​ഗ്രാം പോസ്റ്റിട്ടത്. ആരാണ് കൃഷ്ണ സിസ്റ്റേഴ്സിനോട് വംശഹത്യയ്ക്കൊപ്പം നിൽക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നതായിരുന്നു പ്രാപ്തിയുടെ വാക്കുകൾ. ഇതിനെതിരെയാണ് അഹാനയും സഹോദരിമാരും വിമർശനമുന്നയിച്ചത്.

Story Highlights: Ahaana Krishna against Prapti Elizabeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here