കുതിരാനില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം; അഞ്ച് പേര്‍ക്ക് പരുക്ക്

കുതിരാന്‍ പാലത്തില്‍ ഇന്നോവ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കോട്ടയം തിരുവല്ല സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ല സ്വദേശിയായ ചെറിയാന്‍ (72) ആണ് മരിച്ചത്.(Car collides with lorry at Kuthiran one death 5 injured)
ജോണ്‍സണ്‍ തോമസ്, മനു, തങ്കമ്മ ജോണ്‍, ശാന്തമ്മ ചെറിയാന്‍, മോഹന്‍ തോമസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ജോണ്‍ തോമസിന്റെയും തങ്കമ്മ ജോണിന്റെയും പരുക്ക് ഗുരുതരമാണ്.
കുതിരാനില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തുരങ്കത്തിന് സമീപം പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് ഒരു ഭാഗത്ത് കൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്. ഈ റോഡിലൂടെയാണ് പാലക്കാട്ടേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ കടത്തി വിടുന്നത്. ഇന്ന് പുലര്‍ച്ചെയോടെ ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് വന്നിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിക്കുള്ളിലേക്ക് കാര്‍ കുടുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് കാര്‍ പുറത്തെടുത്തത്.
Story Highlights: Car collides with lorry at Kuthiran one death 5 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here