മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; യുപിയിൽ 24 കാരൻ അമ്മയെ കുത്തിക്കൊന്നു

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കിനിടെ 24 കാരൻ അമ്മയെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഗാസിയാബാദിലെ അമൻ ഗാർഡൻ ഏരിയയിൽ ശനിയാഴ്ചയാണ് സംഭവം. ഷാരൂഖ് എന്ന 24 കാരനാണ് 65 വയസ്സുള്ള അമ്മ ദിൽഷാദ് ബീഗത്തെ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് ലോനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
തുടർന്ന് അശോക് വിഹാർ കോളനിയിലെ വീട്ടിൽ നിന്നും കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഷാരൂഖ് മയക്കുമരുന്നിന് അടിമയാണ്. ഇതേച്ചൊല്ലി പലപ്പോഴും അമ്മയുമായി വഴക്കിടാറുണ്ട്. 3 മാസം മുമ്പ് വരെ മെക്കാനിക്കായി ജോലി നോക്കിയിരുന്നു. നിലവിൽ തൊഴിൽ രഹിതനാണെന്നും അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ലോനി, സൂര്യബാലി മൗര്യ പറഞ്ഞു.
Story Highlights: Ghaziabad man kills mother in fight over drugs, walks to police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here