Advertisement

തമോഗർത്ത രഹസ്യങ്ങൾ തേടി ISRO; പുതുവർഷത്തിൽ അഭിമാനാമാകാൻ എക്‌സ്‌പോസാറ്റ്‌

December 31, 2023
Google News 1 minute Read
ISRO XPOSAT

പുതുവത്സര ദിനത്തിൽ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം നാളെ വിക്ഷേപിക്കും. പിഎസ്എൽവി-58 ആണ് ഉപ​ഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെ രാവിലെ 9.10നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്.

തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് വിക്ഷേപണം. അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.

ലോകത്തിന് മുന്നിൽ‌ അഭിമാനം തീർത്ത ചന്ദ്രയാൻ 3ഉം ഇന്ത്യയുടെ ആദ്യ സൗയുഥ ദൗത്യമായ ആദിത്യ എൽ1 എന്നിവയ്ക്ക് പിന്നാലെയാണ് എക്‌സ്‌പോസാറ്റ്‌ വി​ക്ഷേപണം. പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിക്കും. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്.

Story Highlights: ISRO’s first mission of 2024 XPoSat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here