Advertisement

മണിപ്പൂരിൽ ക്രൈസ്തവ സഭകൾ ശക്തമായി നിലപാട് സ്വീകരിച്ചില്ല; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

January 1, 2024
1 minute Read
pinarayi vijayan

മണിപ്പൂരിൽ ക്രൈസ്തവ സഭകൾ ശക്തമായി നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അധികാരത്തിൽ ഇരുന്നവർ ഇപ്പോൾ സൗഹൃദത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. മനസ്സിൽ ശത്രുത വച്ചുകൊണ്ടാണ് ഇത്തരക്കാർ സൗഹൃദത്തിന് വേണ്ടി ശ്രമിക്കുന്നത്. ഉന്നതസ്ഥാനത്ത് ഇരുന്നപ്പോൾ ചെറുവിരൽ പോലും അനക്കാൻ ഇവർക്ക് കഴിഞ്ഞില്ല. നാലു വോട്ടിനു വേണ്ടിയാണ് ഇത്തരക്കാർ ചെറുവിരൽ പോലും അനക്കാതെ ഇരുന്നത്.

ഒരു മതവിശ്വാസം സ്വീകരിച്ചു എന്ന പേരിലാണ് അവിടെ നിരവധി ജീവനുകൾ നഷ്ടമായത്. ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലാണ് ഇവർ ഇപ്പോൾ സൗഹൃദ നീക്കത്തിന് ഇറങ്ങുന്നത്. കലാപ സമയത്ത് ഉന്നതസ്ഥാനത്ത് ഇരുന്ന് ഇവർ ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ്. ആ നിരയിലെ മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ട്.

കെ-ഫോൺ പദ്ധതി നാട്ടിൽ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top