‘4,000ത്തോളം പേർ പങ്കെടുത്ത മാസ് സൂര്യ നമസ്‌കാരം’; ഗുജറാത്തിന് ഗിന്നസ് റെക്കോർഡ്
നാലായിരത്തോളം പേർ പങ്കെടുത്ത് മാസ് സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോർഡിൽ ഇടംനേടി ഗുജറാത്ത്. മൊധേരയിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയും പങ്കെടുത്തു. എ എൻ ഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഗിന്നസ് ബുക്കിൽ ഇടംനേടിയ മാസ് സൂര്യ നമസ്‌കാരത്തിൽ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, യോഗാ പ്രേമികൾ, മുതിർന്ന പൗരന്മാർ തുടങ്ങീ നിരവധി പേർ പരിപാടിയുടെ ഭാഗമായി. ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നായി 4,000-ലധികം പേരാണ് മാസ് സൂര്യ നമസ്കാരത്തിൽ പങ്കെടുത്തത്.
4,000-ത്തോളം പേർ ചേർന്ന് സംസ്ഥാനത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം എന്ന നേട്ടം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പേർ പങ്കാളികളായ സൂര്യനമസ്കാരമാണ് ഇവിടെ നടന്നതെന്നും ഈ റെക്കോർഡ് സ്വന്തമാക്കാൻ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു. 108 സ്ഥലങ്ങളിലും 51 വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് യോഗ ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Gujarat Guinness Record for performing Surya Namaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here