പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിംഗ് ഇളകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട ജനറൽ ആശുപത്രി ഒപി ബ്ലോക്കിന് സമീപത്തെ സീലിംഗ് ഇളകി വീണു. നിരവധി രോഗികൾ കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. അഞ്ച് വർഷം മുമ്പ് പണിത സീലിംഗ് ഗുണനിലവാരമില്ലാത്തതിനാലാണ് പൊളിഞ്ഞ് വീണതെന്ന് നാട്ടുകാർ ആരോപിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ജനറൽ ആശുപത്രിലാണ് അപകടമുണ്ടായത്. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനടക്കം ധാരാളം രോഗികൾ കാത്തിരിക്കുന്ന സ്ഥലത്താണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് കൗൺസിലർമാർ ജനറൽ ആശുപത്രിയിൽ പ്രതിഷേധിച്ചു.
Story Highlights: Pathanamthitta General Hospital ceiling collapses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here