വൈക്കത്ത് നിന്ന് ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല

വൈക്കത്ത് നിന്ന് ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയ 19കാരനെ കാണാനില്ല.കുലശേഖരമംഗലം സ്വദേശി സഞ്ജയെ ആണ് ന്യൂഇയർ മുതൽ കാണാതായത്. ഗോവ പൊലീസും തലയോലപ്പറമ്പ് പൊലീസം അന്വേഷണം ആരംഭിച്ചു.
ഡിസംബർ 29 നാണ് ഇവർ വൈക്കത്ത് നിന്ന് സഞ്ജയും കൂട്ടുകാരും ഗോവക്ക് പോയത്.
30ന് ഗോവയിൽ എത്തിയ ഇവർ 31 ന് ആഘോഷം ആരംഭിച്ചു. നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാ കത്തൂർ ബീച്ചിലായിരുന്നു ആഘോഷ പരിപാടികൾ. എന്നാൽ ബീച്ചിൽ വെച്ച് കൂട്ടം തെറ്റിപ്പോയ സഞ്ജയെ പിന്നീട് കണ്ടെത്താൻ ആയില്ലെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
ഉടൻ തന്നെ ഗോവ പൊലീസിന് വിവരം കൈമാറിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി . ഈ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസും ഗോവയിലേക്ക് തിരിച്ചു. സഞ്ജയുടെ ബന്ധുക്കളും ഗോവയിൽ എത്തി തിരച്ചിൽ നടത്തുകയാണ്.
Story Highlights: 19 year old boy goes missing at Goa beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here