Advertisement

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

January 3, 2024
Google News 0 minutes Read
Massive drug bust in Chennai and Imphal; Methamphetamine worth Rs 75 crore seized

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെൽവം, ശരവണൻ, ജോസഫ് പോൾ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം നടത്തിയ സംയുക്ത ഡ്രൈവിലാണ് ഇംഫാലിലെ മൊറയിൽ വെച്ച് ഇപ്പോൾ 4 പേരെ കൂടി പിടികൂടുന്നത്. കലൈമണി, രവി, റീന, റോഷൻകുമാർ എന്നിവരാണ് കുടുങ്ങിയത്. ഇവരിൽ നിന്ന് 11 കിലോ മെത്താഫെറ്റാമൈനാണ് പിടികൂടിയത്.

മൊത്തം 15.8 കിലോ മെത്താഫെറ്റാമൈൻ പിടികൂടിയിട്ടുണ്ട്. ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ ലഹരി വസ്തുക്കൾ. ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here